Around us

നൂറ് കോടി ഫാന്‍സി സംഖ്യ; രണ്ട് ഡോസെടുത്തവര്‍ 29 കോടി മാത്രം; ആഘോഷം നിര്‍ത്തി വാക്‌സിനേഷനില്‍ ശ്രദ്ധിക്കാമെന്ന് മോദിയോട് സിദ്ദരാമയ്യ

രാജ്യത്ത് 100 കോടി ജനങ്ങള്‍ വാക്‌സിനേറ്റ് ചെയ്യപ്പെട്ടുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ. രാജ്യത്തെ ആകെ ജനസംഖ്യയുടെ 21 ശതമാനം മാത്രമാണ് സമ്പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടതെന്നും അതിനിടയിലാണ് ബി.ജെ.പിയുടെ ആഘോഷമെന്നും സിദ്ദരാമയ്യ പറഞ്ഞു.

'' ഒരു ബില്ല്യണ്‍ ഡോസ് എന്നത് ഫാന്‍സി സംഖ്യയാണ്. 139 കോടി ജനങ്ങളില്‍ കേവലം 29 കോടിക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത്. അതിനര്‍ത്ഥം രാജ്യത്തെ 21 ശതമാനം ജനങ്ങള്‍ മാത്രമാ

ണ് സമ്പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ്. പിന്നെന്തിനാണ് ബിജെപി നേതാക്കള്‍ ആഘോഷിക്കുന്നത്. രാജ്യത്തെ 21 ശതമാനം ജനങ്ങളെ വാക്‌സിനേറ്റ് ചെയ്തതാണോ അവര്‍ ആഘോഷിക്കുന്നത് സിദ്ദരാമയ്യ ചോദിച്ചു.

2021 ഡിസംബര്‍ 31 ഓടെ 106 കോടി ജനങ്ങളെ സമ്പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യണമെങ്കില്‍ ഒരു ദിവസം 1.51 ലക്ഷം ഡോസ് വാക്‌സിനെങ്കിലും നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ജനസംഖ്യയുടെ 56 ശതമാനം പേരും സമ്പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടുവെന്നും ചൈനയില്‍ ഇത് 70 ശതമാനവും കാനഡയില്‍ 71 ശതമാനമാണെന്നും സിദ്ദരാമയ്യ കൂട്ടിച്ചേര്‍ത്തു. ആഘോഷിക്കുന്നതിന് മുമ്പ് നമുക്ക് നിലവാരം കൂട്ടണമെന്നും തത്ക്കാലം ആഘോഷങ്ങള്‍ നിര്‍ത്തി കൂടുതല്‍ പേരിലേക്ക് വാക്‌സിനെത്തിക്കുന്നതില്‍ ശ്രദ്ധിക്കാമെന്നും സിദ്ദരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT