Around us

‘ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു’, യുവതിയെ സാഹസികമായി രക്ഷിച്ച് എസ്‌ഐ; അഭിനന്ദനവുമായി മുഖ്യമന്ത്രി 

THE CUE

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി എസ്‌ഐ. അമ്പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവതിയെ തിരൂര്‍ എസ്‌ഐ ജലീല്‍ ആണ് രക്ഷപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം ജലീലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈരങ്കോട് ഉത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയ യുവതിയാണ് കഴിഞ്ഞ ദിവസം ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. കിണറ്റിനുള്ളില്‍ മരത്തിന്റെ വേരില്‍ കുടുങ്ങികിടന്ന യുവതി തന്നെയാണ് വിവരം ഫോണില്‍ വിളിച്ച് ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് അഗ്നിശമന സേന പുറപ്പെട്ടുവെങ്കിലും ഗതാഗത കുരുക്കില്‍ കുടുങ്ങി. ഇതിനിടെ എസ്‌ഐയും നാട്ടുകാരും കിണറിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി. ഫയര്‍ഫോഴ്‌സ് എത്തിയതോടെ അവരുടെ കയര്‍ ഉപയോഗിച്ച് എസ്‌ഐ കിണറ്റിലിറങ്ങി യുവതിയെ രക്ഷിക്കുകയായിരുന്നു. നിസാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2007ല്‍ മലപ്പുറത്ത് ഫയര്‍ഫോഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ച ജലീല്‍ 2016ലാണ് പൊലീസ് എസ്‌ഐ ആയത്. ജോലിയുടെ ഭാഗമായി ചെയ്തതാണ് രക്ഷാപ്രവര്‍ത്തനമെന്നും, മുമ്പ് ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്ത പരിചയം തുണയായെന്നും ജലീല്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ എസ്‌ഐ പ്രവര്‍ത്തിച്ചുവെന്നും, അത് അനുകരണീയമായ മാതൃകയാണെന്നുമാണ് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT