Around us

'കൊള്ളപ്പിരിവ്'; ഷോപ്പിങ്ങ് മാളുകള്‍ക്ക് പാര്‍ക്കിംഗ് ഫീ പിരിക്കാന്‍ അനുമതിയില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഷോപ്പിങ്ങ് മാളുകള്‍ ഉള്‍പ്പെടെ വാണിജ്യ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ അനുമതിയില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വാണിജ്യാവശ്യത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ല.

വാഹന പാര്‍ക്കിംഗിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ഷോപ്പിങ്ങ് മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച് പണം പിരിക്കുന്നുവെന്നും ഇത്തരത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ ചോദ്യം.

1999ലെ പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ 29 പ്രകാരം പാര്‍ക്കിംഗ് സൗകര്യം നിര്‍ബന്ധമാണ്. ഇതുപ്രകാരം പാര്‍ക്കിംഗിന് സൗകര്യം ഉണ്ടെങ്കില്‍ മാത്രമാണ് കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുക എന്നായിരുന്നു മന്ത്രിയുടെ മറുപടി.

സംസ്ഥാനത്ത് ഇത്തരത്തില്‍ വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന വന്‍കിട വ്യാപാരസ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് മന്ത്രി മറുപടി നല്‍കിയത്.

സംസ്ഥാനത്തെ വിവിധ ഷോപ്പിങ്ങ് മാളുകളില്‍ സര്‍വ്വീസ് ഫീസ് എന്ന പേരില്‍ പാര്‍ക്കിംഗ് ഫീ ഇടാക്കുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT