Around us

'കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്, മുക്കുന്ന കപ്പലില്‍ ആരെങ്കിലും നില്‍ക്കുമോ?'; ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യു.ഡി.എഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.

'കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, പകരം നേതാക്കള്‍ മുക്കുകയാണ്. ഇങ്ങനെ മുങ്ങുന്ന കപ്പലില്‍ ആരെങ്കിലും നില്‍ക്കാന്‍ തയ്യാറാകുമോ? നേതാക്കള്‍ പിന്തിരിയണം, മുക്കും എന്ന നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും', മുന്നണി വിടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഷിബു ബേബി ജോണ്‍ പറഞ്ഞു.

രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. നേതാക്കള്‍ക്ക് ഇതൊന്നും ബോധ്യമാകുന്നില്ല. ഇന്ത്യയുടെ മറ്റിടങ്ങളില്‍ ആ പാര്‍ട്ടി സംവിധാനം എങ്ങനെയാണ് ഇല്ലാതായതെന്ന് പഠിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയിട്ടും പഠിക്കാന്‍ തയ്യാറാകുന്നില്ല. താന്‍ പറയുന്നത് സാധാരണ പ്രവര്‍ത്തകരുടെ വികാരമാണെന്നും, മുക്കിയെ അടങ്ങൂ എന്ന് തീരുമാനിച്ചാല്‍ സ്വന്തം സുരക്ഷിതത്വം ആര്‍.എസ്.പിക്കും നോക്കേണ്ടി വരുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT