Around us

സിപിഎം 21 കാരിയെ മേയറാക്കിയ പാര്‍ട്ടി; കോണ്‍ഗ്രസ് എന്നാലും പാഠം പഠിക്കില്ലെന്ന് ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത് തമ്മിലടിയാണെന്നും കോണ്‍ഗ്രസില്‍ നിരന്തരം കാണുന്ന തമ്മില്‍ തല്ലാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

'തമ്മില്‍ തല്ലുന്നവരെ ഇന്നത്തെ തലമറുയ്ക്ക് ഇഷ്ടമല്ലെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം.

തമ്മില്‍ തല്ലുന്നവരെ വീണ്ടും കാണുന്നത് തന്നെ ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നതിന്റെ ഓര്‍മപ്പെടുത്തലാണ്,'ഷിബു ബേബി ജോണ്‍ പറഞ്ഞു.

എഴുപത്തിയഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് കോണ്‍ഗ്രസുകാര്‍ റിസര്‍ച്ച് നടത്തി പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടു വരുന്നതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇതല്ല. ഈ കാര്യങ്ങളൊക്കെ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കാന്‍ തന്നെ പോലുള്ളവര്‍ നിര്‍ബന്ധിതരാവുകയാണ്. പിണറായി വിജയന്‍ ഏകാധിപതിയായ ഒരാളാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT