Around us

'ബ്രേക്ക് ശരിയാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട്', കേന്ദ്രബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍

കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബജറ്റ് 2021 എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഈ ബി.ജെ.പി സര്‍ക്കാര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നത്, ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് തന്റെ ക്ലൈന്റിനോട് പറഞ്ഞ മെക്കാനിക്കിനെയാണെന്ന് ശശി തരൂര്‍ കുറിച്ചു.

രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്നായിരുന്നു ബെന്നി ബെഹന്നാന്‍ എം.പിയുടെ വിമര്‍ശനം. ബജറ്റ് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Shashi Tharoor Against Union Budget

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT