Around us

വളര്‍ത്തു നായയ്ക്ക് അണ്‍ലിമിറ്റഡ്, ശന്തനു നായിഡുവിനും പ്രത്യേക പരിഗണന; രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ പറയുന്നത്

വളര്‍ത്തുനായ ടിറ്റോയ്ക്ക് അണ്‍ലിമിറ്റഡ് പരിചരണത്തിനായി സ്വത്തില്‍ ഒരു ഭാഗം നീക്കിവെച്ച് രത്തന്‍ ടാറ്റയുടെ വില്‍പത്രം. വളര്‍ത്തു നായക്കായി മരണശേഷം സ്വത്ത് എഴുതി വെക്കുന്നത് ഇന്ത്യയില്‍ വളരെ അപൂര്‍വ്വമാണ്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട ടിറ്റോ ആറു വര്‍ഷം മുന്‍പാണ് രത്തന്‍ ടാറ്റയ്‌ക്കൊപ്പം എത്തിയത്. ടിറ്റോയെന്ന പേരില്‍ മുന്‍പുണ്ടായിരുന്ന വളര്‍ത്തുനായയുടെ മരണത്തിന് ശേഷമാണ് ഈ നായയെ അദ്ദേഹം ഏറ്റെടുത്തത്. ഏറെക്കാലമായി ടാറ്റയുടെ പാചകക്കാരനായിരുന്ന രാജന്‍ ഷായ്ക്കായിരിക്കും ടിറ്റോയുടെ പരിചരണ ചുമതല. 30 വര്‍ഷത്തിലേറെയായി ടാറ്റയുടെ ബട്ട്‌ലറായിരുന്ന സുബ്ബയ്യയ്ക്കും വില്‍പത്രത്തില്‍ ഒരു വിഹിതം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിന്റെ പേരും വില്‍പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിദേശത്ത് പഠനത്തിനായി ശന്തനു സ്വീകരിച്ച സഹായം എഴുതിത്തള്ളാന്‍ ടാറ്റ നിര്‍ദേശിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനുവിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അദ്ദേഹം സഹായം നല്‍കിയിരുന്നു.

350 കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റ്, ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിലുള്ള 0.83 ശതമാനം ഓഹരികള്‍, അലിബാഗിലെ 2000 സ്‌ക്വയര്‍ഫീറ്റ് ബംഗ്ലാവ്, മുംബൈയിലെ ജൂഹു താര റോഡിലുള്ള രണ്ടു നില വസതി തുടങ്ങിയവയാണ് ടാറ്റയുടെ സ്വത്തുക്കള്‍. സ്വത്തുക്കള്‍ ദാനം ചെയ്യുകയെന്ന ടാറ്റ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ച് ടാറ്റ സണ്‍സിലുള്ള രത്തന്‍ ടാറ്റയുടെ ഓഹരികള്‍ ചാരിറ്റബിള്‍ ട്രസ്റ്റായ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന് നല്‍കും. ഈ ഓഹരികള്‍ കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളില്‍ രത്തന്‍ ടാറ്റയ്ക്കുണ്ടായിരുന്ന ഓഹരികളും ഫൗണ്ടേഷനിലേക്ക് മാറ്റപ്പെടും. ടാറ്റ മോട്ടോഴ്‌സിലടക്കം അദ്ദേഹത്തിന് ഷെയറുകളുണ്ട്. ഇവയെല്ലാം ഫൗണ്ടേഷനിലേക്ക് എത്തിച്ചേരും. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 30ഓളം ലക്ഷ്വറി കാറുകള്‍ ലേലം ചെയ്യുകയോ ടാറ്റ ഗ്രൂപ്പിന്റെ പൂനെയിലെ മ്യൂസിയത്തിലേക്ക് മാറ്റുകയോ ചെയ്യും. പുരസ്‌കാരങ്ങളും മ്യൂസിയത്തിലെ ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലേക്ക് നല്‍കും.

മരണം വരെ രത്തന്‍ ടാറ്റ താമസിച്ചിരുന്ന കൊളാബയിലെ ഹലേകൈ ഹൗസ് ടാറ്റ സണ്‍സ് സബ്‌സിഡിയറി കമ്പനിയായ ഇവാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് കീഴിലാണുള്ളത്. വീട് എന്തു ചെയ്യണമെന്ന് ഇവാര്‍ട്ട് തീരുമാനിക്കും. അലിബാഗിലെ ബംഗ്ലാവ് എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അരയേക്കറില്‍ നിലകൊള്ളുന്ന ജൂഹുവിലെ ബീച്ച് വസതി രണ്ട് പതിറ്റാണ്ടായി അടഞ്ഞു കിടക്കുകയാണ്. കുടുംബവീടായ ഇവിടെയാണ് പിതാവ് നവല്‍ ടാറ്റയുടെ മരണശേഷം രത്തന്‍ ടാറ്റയും സഹോദരന്‍ ജിമ്മിയും രണ്ടാനമ്മ സിമോണ്‍ ടാറ്റയും അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റയും താമസിച്ചിരുന്നത്. ഈ വീട് വില്‍ക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ടായിരുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ വ്യക്തിഗത ഹോള്‍ഡിംഗുകള്‍ ഇല്ലാതിരുന്നതിനാലാണ് 100 ബില്യണിലേറെ ആസ്തിയുള്ള ടാറ്റ ഗ്രൂപ്പിന്റെ തലവനായിരുന്ന രത്തന്‍ ടാറ്റ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടാതിരുന്നത്. അദ്ദേഹത്തിന്റെ വില്‍പത്രം ബോംബെ ഹൈക്കോടതിയുടെ തീരുമാന പ്രകാരമായിരിക്കും നടപ്പാക്കുക.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT