Around us

അണിയറയില്‍ ഒരുങ്ങുന്നത് മോദിയെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളോ? ദിവസങ്ങളുടെ ഇടവേളയില്‍ വീണ്ടും പവാര്‍-കിഷോര്‍ കൂടിക്കാഴ്ച

ന്യൂദല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും എന്‍സിപി നേതാവ് ശരദ് പവാറും വീണ്ടും കൂടിക്കാഴ്ച നടത്തി. 2024 പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പദ്ധതികള്‍ പ്രതിപക്ഷ നിരയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ജൂണ്‍ പതിനൊന്നിന് ഇരുവരും മുംബൈയില്‍ ശരദ് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസങ്ങളുടെ ഇടവേളയില്‍ ഇരുവരും ദല്‍ഹിയില്‍ വീണ്ടും കാണുന്നത്.

2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത് എന്നാണ് സൂചനകള്‍. കോണ്‍ഗ്രസിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ല എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരായ സഖ്യത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന്റെ നേതൃത്വം പ്രശാന്ത് കിഷോറായിരുന്നു നിര്‍വ്വഹിച്ചത്. നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉണ്ടാവേണ്ടതിനെ പറ്റി സൂചിപ്പിച്ചിരുന്നു.

ശരത് പവാര്‍ പ്രതിപക്ഷ കക്ഷികളെ നയിക്കണമെന്ന ആവശ്യവും നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ബിജെപിക്കിടയില്‍ ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമുള്‍പ്പെടെ വിള്ളലുകള്‍ രൂക്ഷമാകുന്നതിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം രൂപപ്പെട്ടുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT