Around us

'സ്ത്രീതടവുകാരെ പൂര്‍ണനഗ്നരാക്കി, ഭര്‍ത്താവിനെ തല്ലിച്ചതച്ചു, കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു'; ഷെമീറിന്റെ ഭാര്യ

കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടി വന്നത് കൊടിയ ക്രൂരതയെന്ന്, കഞ്ചാവ് കേസില്‍ പിടികൂടുകയും, കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത ഷെമീറിന്റെ ഭാര്യ സുമയ്യ. മര്‍ദ്ദനത്തില്‍ അവശനായ ഷെമീറിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടന്‍ നിര്‍ബന്ധിച്ചുവെന്നും സുമയ്യ പറഞ്ഞു. ഷെമീറിനൊപ്പം അറസ്റ്റിലായിരുന്ന സുമയ്യ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തല്‍.

തന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനമെന്നും, ഷെമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും സുമയ്യ പറഞ്ഞു. അപസ്മാരമുള്ളയാളാണെന്നും മര്‍ദ്ദിക്കരുതെന്നും പറഞ്ഞാണ് പൊലീസ് ഷെമീറിനെ ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 'പൊലീസിനെകൊണ്ട് റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ' എന്ന് ചോദിച്ച് മര്‍ദ്ദിച്ചു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതി ജാഫര്‍ എതിര്‍ത്തു. അക്കാരണം പറഞ്ഞ് ജാഫറിനേയും ക്രൂരമായി മര്‍ദ്ദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവശനായ ഷെമീറിനെ കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചു എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷെമീറിനെ പാര്‍പ്പിച്ച മുറിയുടെ എതിര്‍വശത്തായിരുന്നു തന്റെ മുറിയെന്നും, അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നുവെന്നും സുമയ്യ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT