Around us

കാറപകടം, ഷബാന ആസ്മിക്ക് ഗുരുതര പരിക്ക് 

THE CUE

നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ പരിക്ക്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു സംഭവം. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നുവെങ്കിലും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഖലാപൂരിന് സമീപം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം നടന്നത്. ടാറ്റ സഫാരി എസ്യുവി ആയിരുന്നു ഷബാന സഞ്ചരിച്ചിരുന്ന വാഹനം.

കാറിന്റെ പിന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ ഷബാനയ്ക്കും കാര്‍ ഡ്രൈവര്‍ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഇരുവരേയും മുംബൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അനില്‍ പരാസ്‌കര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1998 ല്‍ പത്മശ്രീയും അഞ്ച് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ച ഷബാന അസ്മി, അങ്കുര്‍, ആര്‍ത്ത്, മണ്ഡി തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തയാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT