Around us

‘ഏറ്റവും തരംതാണത്, പ്രതിപക്ഷത്തെയോര്‍ത്ത് ലജ്ജിക്കുന്നു’; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍ 

THE CUE

ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സംഗീത സംവിധായകനും ഗായകനുമായ ഷാന്‍ റഹ്മാന്‍. ഏറ്റവും തരംതാണ പ്രവര്‍ത്തിയാണിതെന്നും, പ്രതിപക്ഷത്തെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഷാന്‍ രഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകാരോഗ്യസംഘടന കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ ചെറുക്കാന്‍ അധികൃതര്‍ സ്വീകരിക്കുന്ന ചെറിയ സ്റ്റെപ്പുകള്‍ പോലും ജനങ്ങള്‍ അറിയേണ്ടതുണ്ട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. നിപ്പ കാലത്ത് നിങ്ങളെല്ലാം ഒളിച്ചിരുന്നപ്പോള്‍ അവരും അവരുടെ ടീമുമാണ് അതിനെതിരെ പോരാടിയത്. വളരെ കഴിവുള്ള ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. ജനങ്ങള്‍ക്ക് വേണ്ടി രാവും പകലും അവര്‍ ജോലിചെയ്യുന്നുണ്ട്. ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷാന്‍ പറയുന്നു.

നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല. കാരണം നിങ്ങളില്‍ നിന്ന് എല്ലാവരുടെയും ശ്രദ്ധ മാറിയിരിക്കുന്നു. ആരോഗ്യമന്ത്രി അവരുടെ ജോലിയാണ് ചെയ്യുന്നത്. പ്രതിപക്ഷത്തെയോര്‍ത്ത് ലജ്ജ തോന്നുകയാണ്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍, നിങ്ങള്‍ തരംതാണ നാടകം കളിക്കുകയാണ്. ഇതില്‍ കഷ്ടം തോന്നുന്നുവെന്നും ഷാന്‍ റഹ്മാന്‍ പറയുന്നു. ശൈലജ ടീച്ചര്‍ പറയുന്നത് പോലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞാണ് ഷാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് മീഡിയ മാനിയ ആണെന്നും, ഇമേജ് ബില്‍ഡിങ് നടത്തുകയാണെന്നുമായിരുന്നു നേരത്തെ രമേശ് ചെന്നിത്തല പറഞ്ഞത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതിശ്ചായ കൂട്ടുന്നതിനായി ആരോഗ്യമന്ത്രി ഉപയോഗിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT