Around us

സെക്രട്ടറിയായി പി.എം. ആര്‍ഷൊ, പ്രസിഡന്റായി അനുശ്രീ കെ; എസ്.എഫ്.ഐക്ക് പുതിയ സംസ്ഥാന നേതൃത്വം

എസ്.എഫ്.ഐ പുതിയ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി ആര്‍ഷൊ പി.എമ്മും പസിഡന്റായി അനുശ്രീ .കെയും തെരഞ്ഞെടുക്കപ്പെട്ടു. 34ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.

എം.എല്‍.എ സച്ചിന്‍ ദേവായിരുന്നു നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

കണ്ണൂര്‍ സ്വദേശിനിയായ അനുശ്രീ നിലവില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. പി.എം. ആര്‍ഷോ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിയുമാണ്.

സംസ്ഥാന സമ്മേളനത്തില്‍ 79 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 19 അംഗ സംസ്ഥാന സെക്രട്ടറിയേറ്റും തെരഞ്ഞെടുത്തതായി അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആയുര്‍വേദ മേഖലയില്‍ നിന്ന് ഡോ. ഷെറീന സലാം, ആലപ്പുഴയില്‍ നിന്ന് അക്ഷയ്, തിരുവനന്തപുരത്ത് നിന്ന് ഗോകുല്‍ ഗോപിനാഥ്, വി വിചിത്ര എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഞ്ജു കൃഷ്ണ-കൊല്ലം, കെ വി അനുരാഗ്-കോഴിക്കോട്, അസന്‍ മുബാറക്ക്-തൃശൂര്‍, ഇ അഫ്‌സല്‍ -മലപ്പുറം എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT