Around us

കുമാറിന്റെ ആത്മഹത്യ: ഏഴ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; അന്വേഷണം ക്രൈംബ്രാഞ്ചിന്

THE CUE

പാലക്കാട് കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന്‍ കുമാറിന്റെ ആത്മഹത്യയില്‍ ആരോപണവിധേയരായ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി. പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി പാലക്കാട് ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം അറിയിച്ചു. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.

വൈശാഖ്, ജയേഷ്, ശ്രീജിത്ത്, റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, ആസാദ് എന്നീ പോലീസുകാരെയാണ് സസ്‌പെന്‍ഡ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതില്‍ ക്രമക്കേട് നടന്നതായി എസ് പി അറിയിച്ചു. കുമാറിന്റെ സാധനങ്ങള്‍ സമ്മതമില്ലാതെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മാറ്റിയെന്ന കുടുംബത്തിന് ആരോപണവും ശരിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം നടപടികളുണ്ടാകുമെന്നും എസ് പി അറിയിച്ചു.

മേലുദ്യോഗസ്ഥര്‍,സഹപ്രവര്‍ത്തര്‍ എന്നിവരില്‍ നിന്ന് കുമാര്‍ ജാതീയമായ അധിക്ഷേപം നേരിട്ടിരുന്നുവെന്നും മര്‍ദ്ദനമേറ്റിരുന്നുവെന്നുമുള്ള ആരോപണം പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും ശിവ വിക്രം അറിയിച്ചു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണത്തിനാണ് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്.

കുമാര്‍ ആത്മഹത്യ ചെയ്തത് പോലീസില്‍ നിന്നുള്ള പീഡനവും ജാതീയമായ വിവേചനവും കാരണമാണെന്ന് ഭാര്യയും സഹോദരനും ആരോപിച്ചിരുന്നു. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോലീസുകാര്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയാല്‍ സത്യം പുറത്തു വരില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT