Around us

വിജയ് കസ്റ്റഡിയില്‍ തന്നെ, മധുരൈയിലും ചെന്നൈയിലും ആസ്തികളിലും റെയ്ഡ് തുടരുന്നു

THE CUE

തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. മാസ്റ്റര്‍ എന്ന പുതിയ സിനിമയുടെ കടലൂര്‍ ലൊക്കേഷനില്‍ നിന്ന് ചെന്നൈയിലെ വീട്ടിലെത്തിച്ച വിജയ്‌യെ രാവിലെ എട്ട് മണിയായപ്പോള്‍ ചോദ്യം ചെയ്യല്‍ പതിനേഴ് മണിക്കൂര്‍ പിന്നിട്ടു.

ചെന്നൈയിലെ വീട്ടില്‍ നടക്കുന്ന റെയ്ഡിനോട് വിജയ് സഹകരിക്കുന്നുണ്ടെന്ന് ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മിഷണര്‍ ദ ഹിന്ദുവിനോട് പ്രതികരിച്ചു. ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രം ബിഗില്‍ നിര്‍മ്മാതാക്കളുടെ ഓഫീസില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡിന് തുടര്‍ച്ചയായാണ് വിജയ്‌യെ കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്ന് വിജയ് രേഖകളില്ലാതെ കോടികള്‍ പണമായി കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

എജിഎസ് ഗ്രൂപ്പില്‍ ചെന്നൈയിലെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുകയാണ്. വിജയ്‌യുടെ ചെന്നൈ വീട്ടില്‍ അല്ലാതെ മധുരൈയിലും സാലിഗ്രാമിലും ഉള്ള വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. അമ്പുച്ചെഴിയന്റെ ചെന്നൈ ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത നാല്‍പ്പത് കോടി രൂപ രൂപയും മധുരൈയില്‍ നിന്ന് 17 കോടിയും പിടിച്ചെടുത്തെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. റെയ്ഡ് പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിജയ് നായകനായ മെര്‍സല്‍ എന്ന സിനിമയില്‍ ജിഎസ്ടിയെ വിമര്‍ശിക്കുന്ന രംഗമുണ്ടായിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ താരത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നു. വിജയ്‌യെ ജോസഫ് വിജയ് എന്ന ഔദ്യോഗിക പേര് ഉപയോഗിച്ച് വര്‍ഗീയമായ ആക്രമിക്കുന്ന നിലയിലേക്കും ബിജെപി കടന്നിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ വിജയ് സിനികളിലൂടെ നടത്തിയ വിമര്‍ശനം ബിജെപി ദേശീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെയുള്ള രണ്ട് ആദായനികുതി കേസുകള്‍ അവസാനിപ്പിച്ചതും പിന്നാലെ അദ്ദേഹം പൗരത്വ നിയമത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതും വിജയ്ക്ക് നേരെയുണ്ടായ നടപടിയുമായി ചേര്‍ത്ത് വായിക്കുന്നവരും ഉണ്ട്. രജനികാന്ത് ബിജെപി നിലപാടിനെ പിന്തുണച്ചതിന് തൊട്ട് പിന്നാലെയാണ് വിജയ് ആദായനികുതി കേസില്‍ കസ്റ്റഡിയിലാകുന്നത്.

ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ഭരണാധികാരി

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

ഫൺ വൈബിൽ 'പ്രേംപാറ്റ'; പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

SCROLL FOR NEXT