Around us

ലക്ഷദ്വീപില്‍ പിടികൂടിയ കടല്‍വെള്ളരിയുടെ വില 4.70 കോടി; കടത്തിന് പിന്നില്‍ വിദേശ രാജ്യങ്ങളിലെ വന്‍ ഡിമാന്‍ഡ്

ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്നും 45 കിലോമീറ്റര്‍ തെക്കുള്ള ചെറിയകരയില്‍ നിന്നാണ് വിദേശത്തേക്ക് കടത്താന്‍ വെച്ച കടല്‍വെള്ളരി പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 4.70 കോടി രൂപ വില വരുന്ന 852 കിലോയാണ് ലക്ഷദ്വീപ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. ചൈനയടക്കമുള്ള വിദേശരാജ്യങ്ങളില്‍ വന്‍ഡിമാന്റാണ് കടല്‍വെള്ളരിക്ക്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദേശത്തേക്ക് കടത്താനായി തയ്യാറാക്കിയ നിലയിലാണ് കടല്‍വെള്ളരി പിടികൂടിയത്. വൃത്തിയാക്കി ഉപ്പിട്ട് ഫ്രീസറുകളില്‍ അടച്ചിരുന്നു. ശ്രീലങ്ക വഴി മറ്റ് വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതാണ് കടല്‍വെള്ളരി. ഇതിനെ പിടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്.

ലക്ഷദ്വീപിന് പുറമേ ആന്‍ഡമാന്‍, മന്നാര്‍ ഉള്‍ക്കടല്‍, കച്ച്, പാക്ക് കടലിടുക്ക് ഭാഗങ്ങളിലാണ് സീ കുക്കുമ്പര്‍ കാണപ്പെടുന്നത്. വെള്ളരിയുടെ ആകൃതിയിലുള്ള കടല്‍ജീവിയാണിത്. ആഴക്കടലില്‍ പവിഴപ്പുറ്റുകള്‍ക്കൊപ്പമാണ് കടല്‍വെള്ളരി കാണപ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയെടുക്കണം. ഔഷധമൂല്യമുണ്ടെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കടല്‍ വെള്ളരി സൂപ്പുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനയില്‍ കിലോയ്ക്ക് ഒന്നരലക്ഷം രൂപയോളമാണ് വില.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT