Around us

'ഓര്‍മ്മകള്‍ മായാതിരിക്കാനാണ്'; സിസ്റ്റര്‍ ലിനിയെയും കൊവിഡ് പോരാളികളെയും കവര്‍ ചിത്രമാക്കി സ്‌കൂള്‍ നോട്ട് പുസ്തകം

നിപയെയും കൊവിഡിനെയും പ്രതിരോധിച്ച യഥാര്‍ത്ഥ പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കുകയാണ് മലപ്പുറം വെങ്ങാട് ടിആര്‍കെഎ യുപി സ്‌കൂള്‍. ഈ അധ്യായന വര്‍ഷം കുട്ടികള്‍ക്കായി ന്ല്‍കുന്ന നോട്ട് ബുക്കിലെ കവര്‍ ചിത്രങ്ങള്‍ സിസ്റ്റര്‍ ലിനിയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകരുമാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് നോട്ട് പുസ്തകം നല്‍കുന്നത്. 500 നോട്ട് ബുക്കാണ് വിതരണം ചെയ്യുന്നതെന്ന് സ്‌കൂളിലെ പ്രധാനാധ്യപകന്‍ സുഭാഷ് ടി കെ ദക്യുവിനോട് പറഞ്ഞു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാഭ്യാസമേഖലയിലുള്ളവരുടെ ആദരവാണിത്. 2000 കുട്ടികളാണ് സ്‌കൂളിലുള്ളത്.

നൂറ് കുട്ടികളെ തെരഞ്ഞെടുക്കും. ഈ രണ്ട് കവറുകളും നമ്മള്‍ അടയാളപ്പെടുത്തി വെക്കേണ്ടതാണ്. ഈ പോരാളികളുടെ ഓര്‍മ്മ കുട്ടികളിലുണ്ടാവണം. എല്ലാവര്‍ക്കും കൊടുക്കാന്‍ പണമില്ല.
സുഭാഷ് ടി കെ

ഒസി മാര്‍ട്ടിനാണ് കവര്‍ ചിത്രം ചെയ്തത്. സിസ്റ്റര്‍ ലിനിയുടെ ഡിജിറ്റല്‍ ചിത്രം വരച്ചത് ചെറുതുരുത്തി സുമേഷാണ്. പിടിഎയുടെ സഹായത്തോടെയാണ് നോട്ട് ബുക്ക് വിതരണം.

കഴിഞ്ഞ രണ്ട് പ്രളയത്തിലും കുട്ടികളെ പങ്കെടുപ്പിച്ച് സ്‌കൂളില്‍ പ്രചരണപരിപാടികള്‍ നടത്തിയിരുന്നു. ജപ്പാനിലെ അതിജീവന മാതൃകയായ സഡാക്കോ മാതൃകയിലായിരുന്നു പരിപാടി. കേരളപ്പിറവി ദിനത്തില്‍ 1000 ഓല തത്തകളെ നിര്‍മ്മിച്ചു. പുതിയ കേരളം എന്നതായിരുന്നു ഉദ്ദേശിച്ചതെന്ന് പ്രധാനാധ്യപകന്‍ സുഭാഷ് ടികെ പറഞ്ഞു. കവളപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ ശേഖരിച്ച മണ്ണ് കൊണ്ട് മലയുടെ മാതൃകയുണ്ടാക്കി. അതില്‍ ചെറുവീടുകള്‍ നിര്‍മ്മിച്ചു. മഴയില്‍ എല്ലാം ഒലിച്ചു പോയി. വീട് നഷ്ടപ്പെടുന്നതിന്റെ ദുംഖം കുട്ടികള്‍ക്ക് ഇതിലൂടെ മനസിലായി.

ഓരോ സാമൂഹ്യപ്രശ്‌നങ്ങളിലും കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരാനാണ് ശ്രമിക്കുന്നുണ്ടെന്ന് സുഭാഷ് മാഷ് പറഞ്ഞു. കേരളത്തില്‍ കൊവിഡ് പ്രതിരോധം വിജയിക്കുന്നതിന് കാരണമായത് പൊതുവിദ്യാലയവും പൊതുജനാരോഗ്യവും കൊണ്ടാണ്. ആശാവര്‍ക്കര്‍ മുതല്‍ തുടങ്ങുന്ന വലിയൊരു നെറ്റ് വര്‍ക്ക് ആരോഗ്യമേഖലയിലുണ്ട്. അത് പോലെ വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കുന്നു. കാലം മായ്ക്കാത്ത ചുവരെഴുത്ത് പോലെ ഇക്കാര്യങ്ങള്‍ കുട്ടികളുടെ ഓര്‍മ്മയിലുണ്ടാകാനാണ് നോട്ട് പുസ്തകം നല്‍കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT