Around us

പേരറിവാളന്റെ ജയില്‍മോചനത്തിനുള്ള ശുപാര്‍ശ : ഗവര്‍ണര്‍ ഇനിയും തീരുമാനമെടുക്കാത്തതില്‍ അതൃപ്തിയറിയിച്ച് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇനിയും തീരുമാനമെടുക്കാത്തതില്‍ വാക്കാല്‍ അതൃപ്തിയറിയിച്ച് സുപ്രീം കോടതി. ശുപാര്‍ശ ലഭിച്ച് രണ്ട് വര്‍ഷമായിട്ടും ഗവര്‍ണറുടെ തീരുമാനം വൈകുന്നതിലാണ് കോടതി നീരസം പ്രകടിപ്പിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. 'അധികാരപരിധി ലംഘിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഗവര്‍ണര്‍ മുന്‍പാകെ ശിക്ഷായിളവ് ശുപാര്‍ശ രണ്ട് വര്‍ഷമായിട്ടും തീരുമാനമെടുക്കാതെയിരിക്കുന്നതില്‍ അതൃപ്തിയുണ്ട്'. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു നിരീക്ഷിച്ചു.

ജസ്റ്റിസ് അജയ് റസ്‌തോഗിയും ഹേമന്ത് ഗുപ്തയുമാണ് ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് രണ്ടുപേര്‍. രണ്ടുവര്‍ഷമായിട്ടും ഗവര്‍ണര്‍ നടപടിയെടുക്കുന്നില്ലെന്ന് പേരറിവാളന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഭരണഘടനാ അധികാരിയായ ഗവര്‍ണറോട് കോടതിക്ക് നിര്‍ദേശം നല്‍കാനാകുമോയെന്നായിരുന്നു ജസ്റ്റിസ് റാവുവിന്റെ ചോദ്യം. കോടതികള്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയ സാഹചര്യങ്ങള്‍ ബെഞ്ചിന് മുന്‍പാകെ ഹാജരാക്കാന്‍ ശങ്കരനാരായണനോട് ജസ്റ്റിസ് റാവു ആവശ്യപ്പെടുകയും ചെയ്തു. ദയാഹര്‍ജികളില്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന 2014 ലെ ശത്രുഘ്‌നന്‍‌ ചൗഹാന്‍ കേസിലെ സുപ്രീം കോടതി ഉത്തരവ് ജസ്റ്റിസ് റാവു ഉദ്ധരിച്ചു.എന്നാല്‍ നിലോഫര്‍ നിഷ വിധിയില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരം സുപ്രീം കോടതി വിനിയോഗിച്ച്, സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പ്രകാരം പ്രതികളെ മോചിപ്പിച്ചിട്ടുണ്ടെന്ന് ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജീവ് ഗാന്ധി വധത്തിന് പിന്നിലെ വിപുലമായ ഗൂഢാലോചന പരിശോധിക്കുന്ന സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് തമിഴ്‌നാട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാലാജി ശ്രീനിവാസന്‍ കോടതിയെ അറിയിച്ചു. ബൃഹത്തായ ഗൂഢാലോചനാ അന്വേഷണം ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് വ്യാപരിച്ചിട്ടുള്ളതാണെന്നും അവിടുന്ന് വിവരങ്ങള്‍ ലഭിക്കാന്‍ കത്തയച്ച് കാത്തിരിക്കുകയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജന്‍ വ്യക്തമാക്കി. എന്നാലിത് 20 വര്‍ഷമായി തുടരുകയല്ലേയെന്നായിരന്നു ജസ്റ്റിസ് റാവുവിന്റെ ചദ്യം. ഇപ്പോഴും മറുപടികള്‍ക്ക് കാത്തുനില്‍ക്കുന്ന ഘട്ടമായിട്ടേയുള്ളൂവെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് നവംബര്‍ 23 ലേക്ക് വിശദമായ വാദം കേള്‍ക്കലിനായി കേസ് മാറ്റി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജീവ് ഗാന്ധി വധക്കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളിത്തമാരോപിച്ച് 1991 ലാണ് പേരറിവാളനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ 2014 ല്‍ പേരറിവാളനടക്കമുള്ള പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തു. ശേഷം 2018 സെപ്റ്റംബറില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ആറുപേരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല.

SC Expressed Unhappy on Perarivalan's Remission recommendation pending for over 2 years before Governor

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT