Around us

കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം വേണമെന്ന് സ്വപ്‌നയും സരിത്തും

കോടതിയോട് സ്വകാര്യമായി സംസാരിക്കണമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും. ഇതിനുള്ള അവസരം ഒരുക്കണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നത്. ചുറ്റും പൊലീസുകാരുള്ളതിനാല്‍ സംസാരിക്കാനാവുന്നില്ലെന്നും സ്വപ്‌നയും സരിത്തും കോടതിയോട് പറഞ്ഞു.

പറയാനുള്ള കാര്യങ്ങള്‍ അഭിഭാഷകര്‍ വഴി കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനായി അഭിഭാഷകരെ കാണാന്‍ സമയം അനുവദിച്ചു. അറിയിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു.

എം.ശിവശങ്കറിനെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ഡോളര്‍ കടത്തിലും ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ ആരോപണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT