Around us

വന്‍സാരയ്ക്ക് ഒരുനീതി, സഞ്ജീവ് ഭട്ടിന് മറ്റൊന്ന്; ബിജെപിയോട് ഇടഞ്ഞാല്‍ വേട്ടയാടല്‍ 

THE CUE

ബിജെപിയോട് ചേര്‍ന്ന് നിന്നാല്‍ 197 ാം വകുപ്പിന്റെ സംരക്ഷണം. ഇടഞ്ഞാല്‍ വിചാരണയ്ക്ക് അനുമതി നല്‍കി വേട്ടയാടല്‍. സഞ്ജീവ് ഭട്ട് വിഷയത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഇരട്ടനീതി വെളിപ്പെടുകയാണ്. സിആര്‍പിസി 197 ാം വകുപ്പ് പ്രകാരമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നത്. സഞ്ജീവ് ഭട്ടിനെ പോലെ ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ ഡിജി വന്‍സാര. മുന്‍ ഡിഐജി വന്‍സാരയെയും എസ്പി അമീറിനെയും പ്രസ്തുത കേസില്‍ സിബിഐ കോടതി വെറുതെവിടുകയായിരുന്നു. 197 ാം വകുപ്പ് പ്രകാരം വിചാരണയ്ക്ക് അനുമതി നിഷേധിച്ചത് കേസില്‍ നിര്‍ണ്ണായകമായി. എന്നാല്‍ സഞ്ജീവ് ഭട്ടിന് 197 ാം വകുപ്പിന്റെ സംരക്ഷണം പിന്‍വലിക്കപ്പെട്ടു.

ഇതോടെയാണ് ജീവപര്യന്തം ശിക്ഷാവിധിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. 1990 ലെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചത്. ഇദ്ദേഹത്തിനെതിരെ അന്വേഷണസംഘം പ്രോസിക്യൂഷന് അനുമതി തേടി. എന്നാല്‍ സര്‍ക്കാര്‍ ഭട്ടിനെ പിന്‍തുണച്ചു. വിചാരണയ്ക്ക് അനുമതി നല്‍കിയില്ല. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി നടന്നതാണ് കേസിന് ആസ്പദമായ സംഭവമെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കോടതി തള്ളി. ഇതോടെ ഈ വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ 1996 ല്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. ഇതോടെ നിയമനടപടികള്‍ നീണ്ടു.

എന്നാല്‍ പിന്നീട്, ഗുജറാത്ത് കലാപക്കേസിലടക്കം നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സഞ്ജീവ് ഭട്ട് ബിജെപിയുടെ കണ്ണിലെ കരടായി. ബിജെപി സര്‍ക്കാരുകള്‍ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ സഞ്ജീവ് ഭട്ട് രൂക്ഷ പ്രതികരണങ്ങള്‍ നടത്തിപ്പോന്നു. ഇതോടെ ബിജെപി സര്‍ക്കാര്‍ പ്രതികാര നടപടി തുടങ്ങി. ഇപ്പോള്‍ ജീവപര്യന്തം ശിക്ഷയ്ക്ക് കാരണമായ കസ്റ്റഡി മരണ കേസില്‍ 197 ാം വകുപ്പ് പ്രകാരമുള്ള പുനപ്പരിശോധനാ ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനെതിരെ ഭട്ട് കോടതിയെ സമീപിച്ചെങ്കിലും വിജയം കണ്ടില്ല. കൊല്ലപ്പെട്ടത് വിഎച്ച്പി പ്രവര്‍ത്തകനായിരുന്നു. അവരുള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദം വേറെയും. ഇതോടെ 29 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവ് ഭട്ടിന് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT