Around us

‘യുപിക്കാര്‍ക്ക് 10 ശതമാനം സംവരണമനുവദിച്ചാല്‍ തീരും സൂക്കേട്’; ജെഎന്‍യു,ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ ഭീഷണി

THE CUE

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു,ജാമിയ മിലിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണിയുമായി കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. പടിഞ്ഞാറന്‍ യുപിയിലുള്ളവര്‍ക്ക് ഈ സര്‍വകലാശാലകളില്‍ 10 ശതമാനം സംവരണമനുവദിക്കുന്നതാണ് സമരക്കാര്‍ക്കുള്ള യഥാര്‍ത്ഥ ചികിത്സയെന്ന് ബല്യാന്‍ പറഞ്ഞു. സമരക്കാരെ അവര്‍ കൈകാര്യം ചെയ്‌തോളുമെന്നായിരുന്നു പ്രസ്താവന.

അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ. പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ളവര്‍ക്ക് ജെഎന്‍യുവിലും ജാമിയയിലും 10 ശതമാനം സംവരണമേര്‍പ്പെടുത്താന്‍ ഞാന്‍ രാജ്‌നാഥ് സിങ്ജിയോട് അവശ്യപ്പെടുന്നു. രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ അവര്‍ കൈകാര്യം ചെയ്‌തോളും. പിന്നെ അവിടെ പഠിക്കുന്ന കാര്യം അവര്‍ മറന്നോളും. അതാണ് ഒരേയൊരു ചികിത്സ. മറ്റൊന്നും വേണ്ടിവരില്ല. ബുധനാഴ്ച മീററ്റില്‍ നടന്ന ബിജെപി റാലിയിലായിരുന്നു വിവാദ പരാമര്‍ശം.

കുറ്റകൃത്യങ്ങളുടെ തോത് കൂടുതലുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്. അവിടെ നിന്നുള്ളവരെ സര്‍വകലാശാലകളിലെത്തിച്ച് സമരം അടിച്ചമര്‍ത്താമെന്ന ധ്വനിയോടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രിയാണ് ബല്യാന്‍. മുസാഫര്‍നഗറില്‍ നിന്നുള്ള എംപിയാണ്. നേരത്തെയും ഇദ്ദേഹത്തില്‍ നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ 23 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടെന്ന മന്ത്രിയുടെ ആരോപണം വിവാദമായിരുന്നു. 60 ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത 2013 ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നേതാവ് കൂടിയാണ് ബല്യാന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ നിയമത്തിനെതിരെ ഈ സര്‍വകലാശാലകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയുടെ തെരുവില്‍ ശക്തമായ പ്രക്ഷോഭമുയര്‍ത്തിയത്. ജെഎന്‍യു ജാമിയ വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി വേട്ടയാടുകയും ചെയ്തിരുന്നു. കൂടാതെ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികളെയും സമാധാനയോഗം വിളിച്ച അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകള്‍ ക്യാംപസില്‍ കയറി വളഞ്ഞിട്ടാക്രമിക്കുകയും ചെയ്തിരുന്നു.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT