‘കോണ്ടം കൊണ്ട് മുടികെട്ടുന്നു, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉറങ്ങുന്നു’;ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സെന്‍കുമാര്‍

‘കോണ്ടം കൊണ്ട് മുടികെട്ടുന്നു, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉറങ്ങുന്നു’;ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സെന്‍കുമാര്‍

Published on: 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ക്യാംപസില്‍ ഗര്‍ഭനിരോധന ഉറകള്‍ നിറഞ്ഞിരിക്കുകയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നത്. ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

‘കോണ്ടം കൊണ്ട് മുടികെട്ടുന്നു, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉറങ്ങുന്നു’;ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സെന്‍കുമാര്‍
Fact Check : ‘മദ്യപിക്കുന്നവള്‍, ഗര്‍ഭ നിരോധന ഉറ കൊണ്ട് മുടി കെട്ടിയവള്‍...’; ഇവര്‍ ജെഎന്‍യു സമരത്തിലുള്ളവരെന്നത് വ്യാജ പ്രചരണം 

പെണ്‍കുട്ടികള്‍ മുടി കെട്ടുന്നത് കോണ്ടം ഉപയോഗിച്ചാണെന്നും ഇത്തരം സര്‍വ്വകലാശാലകള്‍ ആവശ്യമില്ലെന്നും കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ സെന്‍കുമാര്‍ പറഞ്ഞു. ആണ്‍കുട്ടികളുടെ ശുചിമുറി പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്നത് 40 വര്‍ഷം മുമ്പ് താന്‍ കണ്ടിട്ടുണ്ട്.

‘കോണ്ടം കൊണ്ട് മുടികെട്ടുന്നു, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉറങ്ങുന്നു’;ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ സെന്‍കുമാര്‍
‘500 ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി’; കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഗൂഗിള്‍

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് വിദ്യാര്‍ത്ഥി ചോദ്യം ഉന്നയിച്ചപ്പോളായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. പെണ്‍കുട്ടി കോണ്ടം കൊണ്ട് മുടി കെട്ടി വെച്ച ചിത്രം ജെഎന്‍യുവിലെതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

logo
The Cue
www.thecue.in