Around us

മലയാളത്തിലെ നവസിനിമാക്കാര്‍ക്കെതിരെയും റെയ്ഡ് ഉണ്ടാകും, ഭീഷണിയുമായി സന്ദീപ് വാര്യര്‍

THE CUE

തമിഴ് സൂപ്പര്‍താരം വിജയ് ആദായനികുതി കേസില്‍ കസ്റ്റഡിയില്‍ ആയതിന് പിന്നാലെ ഭീഷണിയുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. രാഷ്ട്രീയ പ്രസ്താവന നടത്തുകയും പിന്നീട് വര്‍ഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യര്‍. പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുത്തതിന്റെ പ്രതികാര നടപടിയെന്നാണ് ഇക്കൂട്ടര്‍ പറയുക. മലയാളത്തിലും റെയ്ഡ് നടക്കുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നും സന്ദീപ് വാര്യര്‍. നികുതി കൃത്യമായി അടക്കാത്ത മലയാളത്തിലെ നവസിനിമാക്കാര്‍ ഉണ്ട്, അവര്‍ക്കെതിരെ റെയ്ഡ് ഉണ്ടാകുമെന്നും സന്ദീപ് വാര്യരുടെ ഭീഷണി. വിജയ്‌യുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കമന്റിനുള്ള മറുപടിയായാണ് സന്ദീപ് ഇക്കാര്യം പറയുന്നത്.

ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.
സന്ദീപ് വാര്യര്‍

നേരത്തെ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത അഭിനേത്രിമാരെ അവഹേളിച്ച് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു. മുന്നിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ പ്രസ്താവന നടത്തുന്ന നടിമാരും സിനിമാക്കാരും കൃത്യമായി ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു സന്ദീപിന്റെ പ്രസ്താവന. പിന്നീട് റിമാ കല്ലിങ്കലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റും സന്ദീപ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT