Around us

നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും; വീട്ടിലിരിക്കുന്ന കുഞ്ഞുമക്കളെ അധിക്ഷേപിച്ചാല്‍ വെറുതെവിടില്ലെന്ന് സന്ദീപ് വാര്യര്‍

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കുമെന്നും വീട്ടിലിരിക്കുന്ന കുഞ്ഞുമക്കളെ അധിക്ഷേപിച്ചാല്‍ വെറുതെവിടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട മകളുടെ ഫോട്ടേയ്ക്ക് താഴെയായിരുന്നു തെറിവിളി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ മകളെ അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം. ഫേക്ക് അകൗണ്ടില്‍ ഒളിഞ്ഞിരിക്കുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലാണെന്ന് കരുതരുതെന്നും സന്ദീപ് വാര്യര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.

ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്.

ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല .

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT