Around us

പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈലും ആണ്‍കുട്ടികള്‍ക്കും ബൈക്കും വാങ്ങി നല്‍കരുതെന്ന് സലീംകുമാര്‍

പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന് നടന്‍ സലീംകുമാര്‍. മാതാപിതാക്കളോടാണ് സലീംകുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മകന്‍ ബൈക്ക് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച് കൊടുത്തില്ല. ചില യുവാക്കള്‍ അമിത വേഗത്തില്‍ പോകുന്നത് അപകടത്തിന് കാരണമായത് കണ്ടിട്ടാണ് ഇങ്ങനെയൊരു നിര്‍ദേശമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സലീകുമാര്‍ ഇല്ലാത്തത് കൊണ്ട് ഒരുസുഖമില്ലെന്ന് നിയമസഭ പറയുന്ന കാലത്ത് ഉറപ്പായും മത്സരിക്കും. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വലിയ അറിവ് വേണം. നിയമസഭയില്‍ ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എം.എല്‍.എയാകാനുള്ള യോഗ്യതയല്ലെന്ന് സലീംകുമാര്‍ പറഞ്ഞു.

ചിലര്‍ രോഗം ഭേദമായ വരുമ്പോള്‍ അവരെ മാധ്യമങ്ങള്‍ മരണത്തെ തോല്‍പ്പിച്ചയാള്‍ എന്ന് വിശേഷിപ്പിക്കും. ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ കഴിയുകയെന്ന് സലീംകുമാര്‍ ചോദിച്ചു. ഏത് സമയത്തും മനുഷ്യന്‍ മരിക്കാം. കരള്‍ രോഗം തനിക്ക് തനിക്ക് പാരമ്പര്യമായി കിട്ടിയതാണ്. അമിതമദ്യാപാനം കാരണമാണെന്ന് ചിലര്‍ പറയും. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമുണ്ടെന്നും സലീംകുമാര്‍ പറഞ്ഞു.

ഹനാൻ ഷാ ഓൺ ഫയർ; ‘പ്രകമ്പന’ത്തിലെ "വയോജന സോമ്പി" ഗാനം പുറത്ത്

ചീത്തവിളി, വിഷമം രണ്ട് കാര്യങ്ങളിൽ | Hashmi Taj Ibrahim | The Cue Podcast

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം

പിള്ളേര് ബോക്സ് ഓഫീസ് അടിച്ചൊതുക്കി; 'ചത്താ പച്ച'ആദ്യ ദിന ആഗോള ഗ്രോസ് 7 കോടി

ഒറ്റ ദിവസത്തെ കഥ, പക്കാ ത്രില്ലർ; മികച്ച പ്രതികരണം നേടി 'ബേബി ഗേൾ'

SCROLL FOR NEXT