ഒറ്റ ദിവസത്തെ കഥ, പക്കാ ത്രില്ലർ; മികച്ച പ്രതികരണം നേടി 'ബേബി ഗേൾ'

ഒറ്റ ദിവസത്തെ കഥ, പക്കാ ത്രില്ലർ; മികച്ച പ്രതികരണം നേടി 'ബേബി ഗേൾ'
Published on

നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ബേബി ഗേൾ’ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിൻ പോളി തന്റെ ഹിറ്റ് സ്ട്രീക്ക് തുടരുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന ചിത്രമാണ് ‘ബേബി ഗേൾ’ എന്നും പലരും അഭിപ്രായപ്പെടുന്നു.

ചിത്രത്തിന്റെ പ്രധാന നട്ടെല്ല് ബോബി–സഞ്ജയ് ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണെന്ന് പ്രേക്ഷകർ പറയുന്നു. അരുൺ വർമ്മയുടെ മേക്കിങ്ങിനും മികച്ച പ്രശംസ ലഭിക്കുന്നുണ്ട്. നിവിനൊപ്പം ലിജോമോൾ, അഭിമന്യു ഷമ്മി തിലകൻ, സംഗീത് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ അഭിനന്ദനം നേടുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ‘ബേബി ഗേൾ’ സംവിധാനം ചെയ്യുന്നത്, മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായ സുരേഷ് ഗോപി ചിത്രം ‘ഗരുഡൻ’ സംവിധാനം ചെയ്ത അരുൺ വർമ്മയാണ്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി–സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മാജിക് ഫ്രെയിംസിനുവേണ്ടി ബോബി–സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്.എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ സംഗീതം - സാം.സി എസ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ.

മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട് വിക്കി . സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല.പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ് . മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in