ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം
Published on

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ 1.18 കോടി രൂപയുടെ നിക്ഷേപ താല്‍പര്യപത്രം ഒപ്പുവെച്ച് കേരളം. അമേരിക്ക, യുഎസ്, യുകെ, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി 14 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള താല്‍പര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് വ്യവസായമന്ത്രി പി.രാജീവ് അറിയിച്ചു.

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം
മീഡിയയുടെ കയ്യടിയല്ല, മുമ്പിൽ കോടതി മാത്രം | Dr. Adeela Abdulla IAS Interview

മെഡിക്കല്‍ വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍, എമര്‍ജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താല്‍പര്യപത്രം ഒപ്പിട്ടത്. താല്‍പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇ.എസ്.ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികള്‍ അഭിപ്രായപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പിട്ട താല്‍പര്യപത്രങ്ങളില്‍ 24% നിര്‍മ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപുറമേയാണ് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന കമ്പനികളുമായി താല്പര്യപത്രം ഒപ്പുവെച്ചത്.

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം ചര്‍ച്ച നടത്തി. 22 സിഇഒമാര്‍ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിംഗും സംഘടിപ്പിച്ചു. പ്രധാന കമ്പനികള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്നിവര്‍ക്ക് മുന്നില്‍ കേരളത്തിലെ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തി.

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം
നയപ്രഖ്യാപനം തിരുത്തി ഗവര്‍ണര്‍, ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; അവസാന സമ്മേളനത്തിന്റെ ആദ്യദിനം നിയമസഭയില്‍ നടന്നത്

രാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ - 6000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാര്‍ക്കുകള്‍), റിസസ്‌റ്റൈനബിലിറ്റി - 1000 കോടി (മാലിന്യ സംസ്‌കരണം), ഇന്‍സ്റ്റ പേ സിനര്‍ജീസ് - 100 കോടി (സാമ്പത്തിക സേവനങ്ങള്‍), ബൈദ്യനാഥ് ബയോഫ്യുവല്‍സ് - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി), ആക്മെ ഗ്രൂപ്പ് - 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനര്‍ജി-1000 കോടി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്‌നോളജീസ് - 1000 കോടി (ഡാറ്റ സെന്റര്‍), ഡെല്‍റ്റ എനര്‍ജി- 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെല്‍ത്ത് കെയര്‍), ഗ്രീന്‍കോ ഗ്രൂപ്പ് - 10000 കോടി, ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ -1300 കോടി, കാനിസ് ഇന്റര്‍നാഷണല്‍ -2500 കോടി (എയ്‌റോസ്‌പേസ് & എനര്‍ജി), സെയ്ന്‍ വെസ്റ്റ് കാപ്‌സ് അഡൈ്വസറി - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 27 കമ്പനികളുമായാണ് താല്‍പര്യപത്രം ഒപ്പിട്ടത്. 67കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചര്‍ച്ച നടത്തി.

വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 5 അംഗ പ്രതിവിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി.വിഷ്ണുരാജ്, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ എന്നിവരാണ് കേരളസംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദാവോസ് സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഇത്തവണ അത് താല്‍പര്യപത്രങ്ങളായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞതായി മന്ത്രി രാജീവ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in