Around us

വിവാദ പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് അന്വേഷണ സംഘം; കൈവശമില്ലെന്ന് സി.പി.എം

മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കൈവശമില്ലെന്ന് സി.പി.ഐ.എം മല്ലപ്പള്ളി ഏരിയ നേതൃത്വം. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു.

എന്നാല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം ആര് തന്നാലും തെളിവായി സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഫേസ്ബുക്കില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും അന്വേഷണ സംഘം അറിയിച്ചു.

മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ 15 മിനിട്ട് ദൃശ്യം മാത്രമാണ് പൊലീസിന്റെ കയ്യില്‍ ഉള്ളത്. എന്നാല്‍ കേസിന്റെ വിചാരണയില്‍ പ്രധാന തെളിവായി സ്വീകരിക്കുക ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം മല്ലപ്പള്ളി ഏരിയ നേതൃത്വവുമായി ആശയവിനിമയം നടത്തിയപ്പോഴാണ് ദൃശ്യങ്ങളുടെ പൂര്‍ണരൂപം ഇല്ലെന്ന് നേതൃത്വം അറിയിച്ചത്.

ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ, പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ നീക്കം ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ശബ്ദം സജി ചെറിയാന്റേത് തന്നെയാണോ എന്നീ പ്രധാനപ്പെട്ട രണ്ടു വിവരങ്ങളാണ് പൊലീസ് അന്വേഷിക്കുക.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT