Around us

എം.ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല: മന്ത്രി സജി ചെറിയാന്‍

സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എം.ജി ശ്രീകുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇക്കാര്യം മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ നിന്നു തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. കഴക്കൂട്ടത്ത് താമര വിരിയും എന്നായിരുന്നു എം ജി ശ്രീകുമാര്‍ പറഞ്ഞത്.

നാടക കലാകാരന്മാരുടെ സംഘടനയും സംഭവത്തില്‍ വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അതേസമയം നിയമനം സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് എം ജി ശ്രീകുമാറിന്റ പ്രതികരണം.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT