Around us

‘സൈന നെഹ്‌വാള്‍ ബിജെപിയില്‍’; സഹോദരിക്കൊപ്പം അംഗത്വം സ്വീകരിച്ചു 

THE CUE

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മൂത്ത സഹോദരിക്കൊപ്പമാണ് സൈന ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്നാണ് അംഗത്വം സ്വീകരിച്ച ശേഷം സൈന പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി നിരവധി സേനവങ്ങള്‍ ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കായിക ലോകത്തോടുള്ള സമീപനവും നയങ്ങളുമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു.

ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സൈന, 2012ല്‍ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായിരുന്നു സൈന. ഹരിയാന സ്വദേശിയായ സൈന 2015ല്‍ ലേക വനിതാ ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയിലും ചരിത്രമെഴുതിയിരുന്നു. നിലവില്‍ ഒമ്പതാം റാങ്കിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അര്‍ജുന അവാര്‍ഡും, ഖേല്‍രത്‌ന പുരസ്‌കാരവുമടക്കം നേടിയിട്ടുള്ള സൈന, നേരത്തെ തന്നെ പല തവണ മോദി അനുകൂല പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ പി കശ്യപാണ് ഭര്‍ത്താവ്.

നേരത്തെ തന്നെ ഒരു പ്രധാന കായികതാരം ബിജെപിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചിരുന്നു, ഡല്‍ഹി തെരഞ്ഞെടുപ്പ് വരാനിരിക്കെ സൈനയുടെ ബിജെപി പ്രവേശം ബിജെപിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT