Around us

കെ.ആർ നാരായണൻ‌ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അക്തർ മിർസ

കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർ‌മാനായി സംവിധായകൻ സയ്യിദ് അക്തർ മിർസ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. വിവാദങ്ങളെ തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജെവെച്ച ഒഴിവിലേക്കാണ് മിർസയെ നിയമിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ തുടക്കമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും ഒരു സംവിധായകൻ എന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധതയും കൂടി സമന്വയിച്ച് വലിയ അനുഭവസമ്പത്തിന്റെ ഉടമയാണ് അക്തർ മിർസയെന്ന് മന്ത്രി ബിന്ദു പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി വളർത്തുമെന്നും മന്ത്രി പറഞ്ഞു.

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT