Around us

ശബരിമല വിധിയില്‍ പുനപ്പരിശോധന ഇപ്പോഴില്ല ; ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കുന്നത് ഏഴ് കാര്യങ്ങളില്‍ 

THE CUE

ശബരിമല യുവതീ പ്രവേശം ചോദ്യം ചെയ്തുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ബഞ്ച്. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഈ കാര്യങ്ങളിലാണ് പരമോന്നത കോടതി വാദം കേള്‍ക്കുക. ഹിന്ദു എന്നതിന്റ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.

ഇതിന് ശേഷമാകും മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടനാ ബഞ്ച് തീര്‍പ്പുകല്‍പ്പിക്കുക. അതേസമയം ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതീ പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഒമ്പതംഗ ബഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്ന് അഭിഭാഷക ഇന്ദിരാ ജയ്‌സിംഗും പറഞ്ഞു. ശിരൂര്‍ മഠം കേസിലെ വിധി പുനപ്പരിശോധിക്കാനാണ് ഇതെന്ന നിഗമനത്തിലാണ് താന്‍. ബഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നത് വെറും അക്കാദമിക് ചോദ്യങ്ങളാണ്. ശബരിമലയിലെ യുവതീ പ്രവേശന വിധി തെറ്റാണെന്ന് ആരും വിധിച്ചിട്ടില്ലെന്നും ഇന്ദിരാ ജയ്‌സിംഗ് പറഞ്ഞു. അതേസമയം കേസില്‍ കക്ഷി ചേരണമെന്ന രാജീവ് ധവാന്റെ അപേക്ഷ കോടതി തള്ളി. കേസില്‍ പുതുതായി ആരും കക്ഷി ചേരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT