Around us

ശബരിമല: ‘പോകാന്‍ സുരക്ഷ ഉറപ്പാക്കണം’; രഹ്ന ഫാത്തിമയുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും

THE CUE

ശബരിമല കയറാന്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പൊലീസ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് രഹ്നയുടെ ഹര്‍ജിയിലെ ആവശ്യം.

ശബരിമല കയറാനുള്ള അനുമതി ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രഹ്നയുടെ ഹര്‍ജിമാണ് പുറത്തിറക്കിയ പട്ടികയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരും ബെഞ്ചിലുണ്ട്.

രഹ്ന ഫാത്തിമയുടെ റിട്ട് ഹര്‍ജിക്ക് തടസ ഹര്‍ജിയുമായി അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ രംഗത്തെത്തിയിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ നീങ്ങുമോയെന്നതാണ് ഉറ്റുനോക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT