'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്
Published on: 

ജയസൂര്യയും വിനായകനും മുഖ്യവേഷങ്ങളില്‍ എത്തുന്ന ടൈറ്റന്‍സിന്റെ ട്രെയിലര്‍ പുറത്ത്. എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക് ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ 22ന് തിയറ്ററുകളിലെത്തും. പ്രിന്‍സ് ജോയ് ആണ് സംവിധാനം. നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്‌സ്, അവനിര്‍ ടെക്, എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവരും, ബാബു ഏട്ടന്‍ ഫിലിംസ് ബാനറില്‍ പ്രദീപ് സി എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

കോമഡി, ത്രില്‍, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഡിഫറന്റ് ഗെയിംസ്, ഡിഫറന്റ് റൂള്‍സ്' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നത്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിന്‍സ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ടൈറ്റന്‍സ്'.

ജെയിംസ് സെബാസ്റ്റ്യന്‍ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ഫാര്‍സ് ഫിലിംസ് ആണ്. 123 മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, , പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂട്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈന്‍ പ്രൊഡ്യൂസര്‍ റോബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ആര്‍ട്ട് ഡയറക്ടര്‍ മഹേഷ് പിറവം, വിഎഫ്എക്‌സ് ഡയറക്ടര്‍ വിശാഖ് ബാബു, വരികള്‍ മുത്തു, കോസ്റ്റും സിജി നോബിള്‍ തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, ചീഫ് അസ്സാേസിയേറ്റ് ഡയറക്ടര്‍ രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ക്രീയേറ്റീവ് അസ്സാേസിയേറ്റ് ബിനോഷ് ജോര്‍ജ്, സംഘട്ടനം ഫീനിക്‌സ് പ്രഭു, ഡിജിറ്റല്‍ പി ആര്‍ യദുല്‍ ബോസ്, വിവേക് വിനയ്രാജ്, പിആര്‍ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്‌സ് മൈന്‍ഡ് സ്‌റ്റെയിന്‍ സ്റ്റുഡിയോസ്, പിക്‌റ്റോറിയല്‍ എഫ് എക്‌സ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്‌

logo
The Cue
www.thecue.in