Around us

ശബരിമല; ‘രാജാവിനേക്കാള്‍ വലിയ രാജഭക്തി, ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള വ്യഗ്രത’; സര്‍ക്കാരിനെ വിമര്‍ശിച്ച് പുന്നല

THE CUE

ശബരിമലയില്‍ പോകണമെന്ന സ്ത്രീകള്‍ കോടതി ഉത്തരവുമായി വരണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് നവോത്ഥാന സമിതി സെക്രട്ടറി പുന്നല ശ്രീകുമാര്‍. 2007ല്‍ വിഎസ് സര്‍ക്കാരും പിന്നീട് പിണറായി വിജയന്‍ സര്‍ക്കാരും യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടായിരുന്നു കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള നിലപാട് മാറ്റം യുഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണെന്നും പുന്നല ‘ഏഷ്യാനെറ്റ് ന്യൂസി’നോട് പറഞ്ഞു

നിലവിലെ വിധിയ്ക്ക് സ്റ്റേയില്ല എന്ന് കോടതി തന്നെ വ്യക്തമാക്കിയിരിക്കെ മന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണ്, നവോത്ഥാന സമിതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇത്തരം നയവ്യതിയാനങ്ങള്‍ സമിതിയെ ദുര്‍ബലപ്പെടുത്തും, സര്‍ക്കാരും മറ്റുള്ളവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പുന്നല ആരോപിച്ചു.

വിശ്വാസ സമൂഹത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്നോ അല്ലെങ്കില്‍ യുവതീപ്രവേശനത്തിന് മുന്‍കൈ എടുക്കില്ല എന്ന് പറഞ്ഞാല്‍ മനസിലാകും, എന്നാല്‍ നിലവില്‍ ഒരു ഉത്തരവ് നിലനില്‍ക്കെ അത് അന്തിമവിധി വരുന്നവരെ യുവതീപ്രവേശനം വേണ്ട എന്ന നിലപാട് ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള വ്യഗ്രതയുടെ ഭാഗമായിട്ട് വേണം കാണാന്‍, അത് മുന്നോട്ട് വയ്ക്കുന്ന പരിഷ്‌കരണത്തിന്റെ ആശയത്തില്‍ നിന്നുള്ള വ്യതിയാനമാണ്.
പുന്നല ശ്രീകുമാര്‍

ശബരിമല പുഃനപരിശോധനാ ഹര്‍ജികള്‍ വിശാലബഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സംരക്ഷണം നല്‍കി യുവതികളെ ശബരിമലയില്‍ കൊണ്ടു പോകാന്‍ മുന്‍കൈ എടുക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി സ്ത്രീകളെ പിന്‍തിരിപ്പിക്കാനാണ് ആലോചന. ശബരിമലയെ രാഷ്ട്രീയ പ്രശ്നമായി നിലനിര്‍ത്തുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് ദേവസ്വം വകുപ്പിന്റെ നിലപാട്‌

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT