Around us

അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധ, തൃശൂർ പൂരം നടത്തരുത്; ശബരിമലയിലേത് പോലെ മടിച്ച് നിൽക്കരുതെന്ന് സർക്കാരിനോട് എൻ എസ് മാധവൻ

കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന ആവശ്യവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ . ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് എന്‍.എസ് മാധവന്‍ ട്വിറ്റ്വറിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

’17+ ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. കോവിഡ് അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം പോലെയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തണം. സര്‍ക്കാരേ, ശബരിമലയില്‍ മടിച്ചു നിന്നതു പോലെ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കണം
എന്‍. എസ് മാധവന്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 13,835 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത് . ഏറ്റവും കൂടുതൽ കോവിഡ് ബാധയുടെ കണക്കാണിത് . അതെ സമയം സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിക്കും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഉണ്ടോയെന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT