Around us

തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കാനാകില്ല, മടങ്ങണമെന്ന് പൊലീസ്, ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് പ്രതികരണം

THE CUE

ശബരിമലയില്‍ പോകാന്‍ ഭൂമാതാ ബ്രിഗേഡ് പ്രതിനിധി തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. തൃപ്തിയെ വൈകിട്ടോടെ മടക്കി അയക്കാനാണ് പൊലീസിന്റെ തീരുമാനമെന്നറിയുന്നു. ഭൂമാതാ ബ്രിഗേഡിലെ നാല് പേര്‍ക്കൊപ്പം തൃപ്തി കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. കമ്മീഷണര്‍ ഓഫീസിന് പുറത്ത് ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഹെല്‍പ്പ് ലൈനും, രാഷ്ട്രീയ ബജ്‌റംഗ്ദളും പ്രതിഷേധം തുടരുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തി ദേശായിയും നാല് പേരും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പമ്പ വഴി ശബരിമല പോകാനാണ് തൃപ്തി ദേശായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും ശബരിമലയിലേക്ക് പോകുന്നത് തടഞ്ഞാല്‍ കാരണം എഴുതി നല്‍കണമെന്നുമാണ് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞത്.

ശബരിമലയിലേക്കുള്ള ഇവരുടെ വരവിനെ കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിവില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും പ്രതികരിച്ചത്. തൃപ്തിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും മന്ത്രി ആരോപിക്കുന്നു.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT