Around us

'രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ദുഃഖിക്കുന്നു'; വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍

രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലെത്തിയാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നുവെന്നും അവരെ പിന്തുണച്ചതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുവെന്നും നടന്‍ വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍. രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് തോന്നുന്നത്.തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനികാന്ത് തീവ്രവാദികളെന്ന് വിളിച്ചു. തമിഴര്‍ സിഎഎ വേണ്ടെന്ന് പറയുമ്പോള്‍ രജനികാന്ത് അതിനെ പിന്തുണയ്ക്കുകയാണെന്നും എസ് എ ചന്ദ്രശേഖര്‍ ആരോപിച്ചു.

വിജയ് രാഷ്ട്രീയത്തിലേക്കെത്തുമെന്ന് എസ് എ ചന്ദ്രശേഖര്‍ മാതൃഭൂമിന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൂചന നല്‍കി. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ താന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്. മക്കളുടെ ആഗ്രഹം നിറവേറ്റുക എന്നത് അച്ഛന്റെ കടമയാണെന്നും എസ് എ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ്‌ക്കെതിരെ ആദായവികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലിയാണ്. തങ്ങള്‍ കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച് കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. അതുകൊണ്ട് പ്രശ്‌നമില്ലെന്നും എസ് എ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തപ്പോള്‍ രജനികാന്തും കമല്‍ഹാസനും പിന്തുണയ്ക്കാതിരുന്നതില്‍ നിരാശ തോന്നിയെന്ന് ഐബി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു തമിഴന്‍ പ്രശ്‌നത്തില്‍ പെടുമ്പോള്‍ പിന്തുണ നല്‍കണമെന്ന് മറ്റൊരു തമിഴന് തോന്നും. പുറത്ത് നിന്ന് വന്ന ആളായത് കൊണ്ടാണ് രജനികാന്തിന് അത് മനസിലാകാത്തത്. ജന്മനാ ഒരു മറാഠിയാണ് രജിനീകാന്തെന്നും എസ് എ ചന്ദ്രശേഖര്‍ ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT