Around us

നോട്ട് നിരോധന ഡോക്യുമെന്ററിയ്ക്ക്‌ആര്‍എസ്എസ് ഭീഷണി; എന്ത് വന്നാലും ഡല്‍ഹിയില്‍ നാളെ പ്രദര്‍ശനമെന്ന് സംവിധായകന്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

നോട്ട് നിരോധനത്തേക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സംഘ്പരിവാര്‍ ഭീഷണി. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സാനു കുമ്മില്‍ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്' ഡോക്യുമെന്റിയുടെ പ്രദര്‍ശനം ആര്‍എസ്എസ് ആക്രമണം ഭയന്ന് ഉപേക്ഷിച്ചു. ഇന്ന് വൈകുന്നേരം ആറര മണിക്ക് ഡല്‍ഹി കേരള ക്ലബ്ബിലാണ് സ്‌ക്രീനിങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പോസ്റ്റര്‍ പ്രചരണം നടത്തുകയും സ്‌ക്രീനിങ്ങിനേക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. സ്‌ക്രീനിങ്ങ് സമയമടുത്തപ്പോള്‍ സംഘ്പരിവാര്‍ ഭീഷണിയുണ്ടെന്നും പിന്മാറുകയാണെന്നും കേരള ക്ലബ്ബ് അറിയിച്ചു. സ്‌ക്രീന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും നേരിട്ടെത്തി തടസപ്പെടുത്തുമെന്നും ആര്‍എസ്എസ് തറപ്പിച്ച് പറഞ്ഞതോടെയാണ് കേരള ക്ലബ്ബ് പിന്മാറിയതെന്നും ഡല്‍ഹിയിലെ സിനിമാകൂട്ടായ്മയായ ക്ലോണ്‍ ഓള്‍ട്ടര്‍നേറ്റീവ് പ്രദര്‍ശനം നടത്തുക തന്നെ ചെയ്യുമെന്നും സംവിധായകന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

നോട്ട് നിരോധനം ഒരു സാധാരണക്കാരനില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനേക്കുറിച്ചാണ് സിനിമ. നോട്ട് നിരോധനം എന്ന വാക്ക് കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല എന്ന അവസ്ഥയെത്തി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു വലിയ ഒലക്ക എന്നാണ് തോന്നുന്നത്. നമുക്ക് പറയാന്‍ പറ്റുന്നില്ലല്ലോ.
സാനു കുമ്മില്‍
‘ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്’ 2018 ഐഡിഎസ്എഫ്എഫ്‌കെയില്‍ മികച്ച ഹൃസ്വ ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രദര്‍ശിപ്പിക്കാനായി മറ്റ് മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലോ കേരള ഹൗസിലോ സ്‌ക്രീനിങ്ങ് സാധ്യമാകുമോയെന്ന് അന്വേഷിക്കുകയാണ്. കേരള സര്‍ക്കാരില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. എന്തുവന്നാലും നാളെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര് മുന്നോട്ടുവന്നാലും ഞങ്ങള്‍ തയ്യാറാണ്. ആരും വന്നില്ലെങ്കിലും ഏതെങ്കിലും വീട്ടില്‍ പ്രദര്‍ശിപ്പിക്കും. എന്ത് ഭീഷണിയുണ്ടായാലും ആക്രമണമുണ്ടായാലും പിന്മാറാന്‍ ഒരുക്കമല്ല. എതിര്‍ക്കും തോറും കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT