Around us

പൊലീസില്‍ ആര്‍.എസ്.എസ് അജണ്ട അതിവേഗത്തില്‍ നടപ്പിലാകുന്നു; വിമര്‍ശനവുമായി സമസ്ത മുഖപത്രം

പൊലീസില്‍ ആര്‍.എസ്.എസ് അജണ്ട അതിവേഗത്തില്‍ നടപ്പിലായികൊണ്ടിരിക്കുകയാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് പൊലീസിന്റെ ഇരട്ടത്താപ്പുകള്‍ക്കെതിരെ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാതെ പോകുന്നത്.

സമൂഹമാധ്യമങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ നിത്യേനയെന്നോണം തുരുതുരാ വന്നു കൊണ്ടിരുന്നിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ല. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ മുറയ്ക്ക് കേസെടുത്തുകൊണ്ടിരിക്കുകയാണെന്നും സമസ്ത മുഖപ്രസംഗം എഴുതി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കാണിച്ച് മസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള സംഘ്പരിവാറുകാര്‍ മുസ്ലിങ്ങള്‍ക്കെതിരെ നിത്യേന പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നും സമസ്ത വിമര്‍ശനം ഉന്നയിച്ചു.

പൊലീസ് തലപ്പത്ത് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രയോഗിക്കാമെന്ന് ഗവേഷണം നടത്തി നടപ്പിലാക്കുന്ന ഒരു വിഭാഗം പൊലീസില്‍ തഴച്ചുവളരുന്നുവെന്നും സമസ്ത കുറ്റപ്പെടുത്തി.

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

SCROLL FOR NEXT