Around us

‘അഞ്ച് വര്‍ഷം, വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ്’; വാട്ടര്‍അതോറിറ്റിക്കാരും കരാറുകാരും തമ്മില്‍ കള്ളക്കളിയെന്ന് ജി സുധാകരന്‍  

THE CUE

റോഡുകള്‍ വെട്ടിപ്പൊളിച്ചതിലൂടെ അഞ്ചുവര്‍ഷത്തിനിടെ മാത്രം 3000 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വെട്ടിപ്പൊളിച്ചത് മൂലം മാത്രമുണ്ടായ നഷ്ടമാണ് 3,000 കോടി. റോഡ് അറ്റകുറ്റപ്പണിക്കുള്ള ചെലവ് കൂടാതെയാണിത്. സംസ്ഥാന ജലഅതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണെന്നും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ജല അതോറിറ്റി എഞ്ചിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണ്. അഴിമതിക്കുള്ള പ്രധാന വഴിയാണ് റോഡ് വെട്ടിപ്പൊളിക്കലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ജി സുധാകരന്‍

റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിന് നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ ഏജന്‍സികള്‍ അടയ്ക്കാറില്ല. വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍ അടക്കമുള്ള ഏജന്‍സികളാണ് റോഡ് പൊളിക്കുന്നത്. ഇത് പഴയ സ്ഥിതിയിലാക്കാനുള്ള തുക ബജറ്റ് വിഹിതമായി മരാമത്ത് വകുപ്പിന് നല്‍കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡ് വെട്ടിപ്പൊളിക്കല്‍ തടയാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എയെ ചെയര്‍മാനാക്കി പിഡബ്ലിയുഡി ഉപദേശകസമിതി രൂപീകരിക്കും. ഇവരുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കാന്‍ പാടില്ല.
ജി സുധാകരന്‍

പ്രധാന പദ്ധതികള്‍ക്ക് വേണ്ടി റോഡ് പൊളിക്കണമെങ്കില്‍ ആറ് മാസം മുമ്പ് പിഡബ്ലിയുഡിയെ അറിയിക്കണം. ചെറിയ പദ്ധതികളാണെങ്കില്‍ മൂന്നുമാസം മുമ്പ് അറിയിക്കണമെന്നും നിയമമുണ്ട്. ഇതാരും പാലിക്കാറില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന് ഒട്ടേറെ ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഫലം കണ്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി ചൂണ്ടിക്കാട്ടി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT