Representative Image
Representative Image Representative Image
Around us

'ഫ്രീക്കനായി കോടതിയില്‍ വരരുത്'; കേസ് പരിഗണിക്കാന്‍ പ്രതിയെക്കൊണ്ട് മുടിമുറിപ്പിച്ച് ജഡ്ജി

കൊലക്കേസ് പരിഗണിക്കാന്‍ പ്രതിയെക്കൊണ്ട് മുടിമുറിപ്പിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതിയോട് മുടി വെട്ടിയിട്ട് കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് മുടി വെട്ടിയതിന് ശേഷമാണ് പ്രതിയുടെ കേസ് പരിഗണിച്ചത്. മേലാല്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്ന് കോടതി പ്രതിക്ക് താക്കീതും നല്‍കി.

കൊലക്കേസ് പ്രതിയായ കുമാറിനോടായിരുന്നു കോടതിയുടെ ആവശ്യം. മേസ്തിരിപ്പണിക്കാരനായ പ്രതിക്ക് തലയേക്കാള്‍ നീളത്തില്‍ മുടിയുണ്ടായിരുന്നെന്നും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോസ് എന്‍ സിറിലാണ് മുടി മുറിക്കാതെ പ്രതിയുടെ കേസ് കേള്‍ക്കില്ലെന്ന് ആവശ്യപ്പെട്ടതെന്നും 'ഏഷ്യാനെറ്റ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസ് വിളിക്കവെ പ്രതിക്കൂട്ടില്‍ കയറി നിന്ന പ്രതിയെ ഡയസിനരികിലേക്ക് വിളിച്ച് കോടതി ആദ്യം എന്താണ് ജോലിയെന്ന് ചോദിച്ചു. മേസ്തിരിപ്പണിയാണെന്ന് മറുപടി പറഞ്ഞപ്പോള്‍ 'എന്താടോയിത്? ഒരു നാലു കിലോ സിമന്റെങ്കിലും തന്റെ തലയില്‍ കൊള്ളണ്ടേ?'യെന്ന് ജഡ്ജി ചോദിച്ചു. കേസ് പരിഗണിക്കുന്നത് തല്‍ക്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണമെന്നും വ്യക്തമാക്കി.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോടതിയെ പറ്റിക്കരുത്. കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടില്‍ കയറി നില്‍ക്കാന്‍
ജഡ്ജി ജോസ് എന്‍ സിറില്‍

ആദ്യം മുടി വെട്ടാന്‍ മടിച്ച കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പില്‍ അരമണിക്കൂറോളം കറങ്ങി നടന്നു. പിന്നീട് കോടതിയില്‍ നിന്ന് കനിവുണ്ടാവില്ലെന്ന് മനസിലാക്കി മുടി വെട്ടുകയും അതിന് ശേഷം കോടതിയില്‍ വരുകയും ചെയ്തു. മേലില്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്ന താക്കീത് നല്‍കിയ ശേഷമാണ് കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടില്‍ കയറ്റിയതും കേസ് കേട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT