Around us

'വിസ്മയമല്ല, നിരാശയാണ്', അഫ്ഗാനിസ്ഥാനിലെ ജനതക്കൊപ്പമെന്ന് വി.ടി ബല്‍റാം

അഫ്ഗാന്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. വിസ്മയമല്ല നിരാശയാണ് എന്ന് തുടങ്ങുന്ന ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ താന്‍ അഫ്ഗാന്‍ ജനതയ്‌ക്കൊപ്പമാണെന്നും പറയുന്നുണ്ട്.

'വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പം. അവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം', വി.ടി ബല്‍റാം കുറിച്ചു.

വിഷയത്തില്‍ പ്രതികരണവുമായി സിത്താര കൃഷ്ണകുമാറും ജൂഡ് ആന്റണിയും അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നായിരുന്നു ജൂഡ് ആന്റണിയുടെ പ്രതികരണം.

താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്യുകയോ അണ്‍ഫ്രണ്ട് ചെയ്യുകയോ ചെയ്യണമെന്നായിരുന്ന ഹരീഷ് ശിവരാമകൃഷ്ണന്‍ പ്രതികരിച്ചത്. 'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ അല്ലെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.

അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും', എന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചിരുന്നു. ഹരീഷിന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു സിത്താര തന്റെ നിലപാട് വ്യക്തമാക്കിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT