Around us

സി.എ.ജിക്കെതിരായ പ്രമേയം സഭ പാസാക്കി; റിപ്പോര്‍ട്ടിലെ മൂന്ന് പേജുകള്‍ നിരാകരിക്കും

സി.എ.ജിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സി.എ.ജി റിപ്പോര്‍ട്ടിനെതിരെയായിരുന്നു പ്രമേയം. റിപ്പോര്‍ട്ടിലെ 3 പേജുകള്‍ നിരാകരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

സി.എ.ജി റിപ്പോര്‍ട്ടിലെ 41 മുതല്‍ 43 വരെയുള്ള പേജുകള്‍ തള്ളണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നതും പാസാക്കുന്നതും. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നും വിമര്‍ശനമുണ്ടായിരുന്നു. പ്രമേയം പാസാക്കിയതോടെ റിപ്പോര്‍ട്ടിലെ മൂന്ന് പേജുകള്‍ നിരാകരിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ടുനിന്നുവെന്ന അപ്രഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്നും അതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രമേയം അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. വിചിത്രമായ പ്രമേയമെന്നായിരുന്നു വി.ഡി.സതീശന്‍ പറഞ്ഞത്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Resolution Against CAG Report In Niyamasabha

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

SCROLL FOR NEXT