Around us

‘കാമ്പസ് രാഷ്ട്രീയം അച്ചടക്കം നശിപ്പിക്കും’; സര്‍ക്കാരിന് വക്കീല്‍ നോട്ടീസയച്ച് ഇ ശ്രീധരന്‍

THE CUE

കാമ്പസ് രാഷ്ട്രീയം അനുവദിച്ചു കൊണ്ട് നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍.കാമ്പസുകളിലെ അച്ചടക്കം നശിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇ ശ്രീധരന്‍ പ്രസിഡന്റായ ഫൗണ്ടേഷന്‍ ഫോര്‍ റെസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടന വക്കീല്‍ നോട്ടീസ് അയച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്നത് അക്രമങ്ങളുണ്ടാകാന്‍ ഇടയാക്കുമെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. ക്ലാസുകള്‍ നഷ്ടപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാവനമായ അന്തരീക്ഷം ഇല്ലാതാക്കും. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ പ്രാബല്യം നല്‍കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് കെ കെ ദിനേശന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. ' കേരള വിദ്യാര്‍ത്ഥി സംഘടനകള്‍ രജിസ്‌ററര്‍ ചെയ്യലും വിദ്യാര്‍ത്ഥി പരാതിപരിഹാര കമ്മിഷന്‍ രൂപവത്കരണവും' എന്ന കരടുബില്ലാണ് ഓര്‍ഡിനന്‍സായി പുറത്തിറക്കുന്നത്.

കാമ്പസ് രാഷ്ട്രീയം സംബന്ധിച്ചുള്ള ബില്ല് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ബില്ല് തയ്യാറാക്കിയെങ്കിലും എന്നാല്‍ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നില്ല.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT