Around us

‘പ്രായത്തിന് നിരക്കാത്ത ഭാരം ചുമത്തരുത്’; സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി

THE CUE

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കാനാണ് സര്‍ക്കാരും വിദ്യാഭ്യാസ ഏജന്‍സികളും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഗുകളുടെ അമിതഭാരം കാരണം സ്‌കൂള്‍ കുട്ടികളില്‍ നടുവേദന, തോള്‍ വേദന, നട്ടെല്ലിനുള്ള തകരാര്‍, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എറണാകുളം സ്വദേശി ഡോക്ടര്‍ ജോണി സിറിയക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രായത്തിന് നിരക്കാത്ത ഭാരം കുട്ടികള്‍ക്ക് മേല്‍ ചുമത്തരുതെന്ന് ഭരണഘടനയിലുണ്ടെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

ബാഗുകളിലെ അമിതഭാരം കുറയ്ക്കുന്നതിനായി സ്‌കൂളുകളില്‍ കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് സിബിഎസ്ഇയുടെ നിര്‍ദേശം. അത്തരത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കണം. അസൈന്‍മെന്റുകളും പ്രൊജക്ടുകളും സ്‌കൂളില്‍ നിന്ന് തന്നെ നടത്തണം. കുടിവെള്ളം സ്‌കൂളിലുണ്ടാകണം. എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ കനം കുറയ്ക്കണം. പുസ്തകം കൊണ്ടു വരാത്ത കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല. പാഠപുസ്തകങ്ങള്‍ പങ്കിട്ട് പഠിക്കാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT