‘ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് വിജയം,’പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്താമെന്ന് കോടതി ഉത്തരവ് 

‘ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് വിജയം,’പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്താമെന്ന് കോടതി ഉത്തരവ് 

ജെഎന്‍യുവിലെ പുതിയ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഴയ ഫീസില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ താല്‍കാലികാനുമതി. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സര്‍വകലാശാലയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് വിജയം,’പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്താമെന്ന് കോടതി ഉത്തരവ് 
‘ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ കൊടുക്കണം’, പണം കിട്ടിയാല്‍ മിണ്ടാതിരിക്കുമെന്ന് ബാബാ രാംദേവ് 

താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള ഭാരം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവെക്കരുത്, ശമ്പളം നല്‍കാന്‍ പണം കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി പറഞ്ഞു. പഴയ ഹോസ്റ്റല്‍ മാനുവല്‍ അനുസരിച്ചായിരിക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുറികള്‍ നല്‍കുകയെന്നും കോടതി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം തുടരവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. പഴയ ഫീസില്‍ തന്നെ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.

logo
The Cue
www.thecue.in