Around us

ദിവസവും അഞ്ച് നേരം ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ കൊറോണയെ തുരത്താമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍

ദിവസവും ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് ബിജെപി എംപി പ്രജ്ഞ സിങ് താക്കൂര്‍. ഇതിനായി ആഗസ്റ്റ് 5 വരെ ദിവസവും 5 തവണ ഹനുമാന്‍ ശ്ലോകം ചൊല്ലണമെന്നാണ് പ്രജ്ഞ സിങ് പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി പൂജ നിശ്ചയിച്ചിരിക്കുന്ന ദിവസമാണ് ആഗസ്റ്റ് അഞ്ച്. ആഗസ്റ്റ് 4 വരെ ഭോപ്പാലില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും പ്രജ്ഞ സിങ് ട്വീറ്റില്‍ പറയുന്നു.

ജനങ്ങളുടെ ആരോഗ്യത്തിനും കൊവിഡ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയശ്രമം നടത്താം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് 5 വരെ വീട്ടില്‍ ദിവസവും 5 തവണ ഹനുമാന്‍ ചാലിസ ചൊല്ലുക. ആഗസ്റ്റ് 5ന് രാമന് മുന്നില്‍ ആരതിയും വിളക്കും തെളിയിക്കണമെന്നും പ്രജ്ഞ ട്വീറ്റില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. രാജ്യമെമ്പാടുമുള്ള ആളുകള്‍ ഹനുമാന്‍ ചാലിസ ചൊല്ലുമ്പോള്‍, കൊറോണ വൈറസില്‍ നിന്ന് സ്വാതന്ത്ര്യം നേടുമെന്നാണ് അവകാശവാദം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT