Around us

'യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തുവരും'; പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തകേസില്‍ പുനരന്വേഷണം വേണ്ടെന്ന് സിപിഎം

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം. യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തുവരുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ വാദം. കൃഷ്ണപിള്ള കേസില്‍ വിധി വന്ന ശേഷവും യുഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുടുക്കിയെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആരോപിച്ചു.

അതേസമയം കേസില്‍ വെറുതെവിട്ടവര്‍ ഉള്‍പ്പടെ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കാന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന് ഭയന്നാണ് പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം പറയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം ശക്തികേന്ദ്രമായ കണ്ണര്‍കാട് പുറത്തുനിന്ന് ഒരാള്‍ക്ക് സ്മാരകം കത്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

ചിരി, പ്രണയം, സസ്പെൻസ്... എല്ലാം ചേർന്നൊരു 'ഇത്തിരി നേരം'; റോഷൻ മാത്യു ചിത്രം തിയറ്ററുകളിൽ

SCROLL FOR NEXT