Around us

മൊറോട്ടോറിയം നീട്ടാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നിഷേധിച്ചു, ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക്, തടയിടാന്‍ സര്‍ക്കാര്‍ നീക്കം 

THE CUE

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് റിസര്‍വ്വ് ബാങ്കാ അനുമതി നിഷേധിച്ചതോടെ ജപ്തി നടപടികളിലേക്ക് നീങ്ങാന്‍ ബാങ്കുകള്‍ക്ക് അവസരമൊത്തിരിക്കുകയാണ്. കേരളം നേരിട്ട കടുത്ത പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ആര്‍ബിഐ അനുമതി നിഷേധിച്ചത് സര്‍ക്കാരിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയാണ്. ആര്‍ബിഐയുടേത് ജനദ്രോഹനടപടിയാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയത്തിന് അനുമതി നിഷേധിച്ചതോടെ ബാങ്കുകള്‍ സ്വാഭാവികമായും ജപ്തി നടപടികളിലേക്ക് കടക്കും. ആര്‍ബിഐ തീരുമാനം മാറാതെ ബാങ്കുകള്‍ക്ക് ജപ്തി നടപടിയില്‍ നിന്ന് പിന്മാറാനും സാധ്യമല്ലെന്നിരിക്കെ അടിയന്തര ഇടപെടലിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആവശ്യമെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ നേരിട്ട് കാണുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ബാങ്ക് ജപ്തി നടപടിയെടുത്താല്‍ സഹകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ആലോചിക്കുന്നത്. പോരാത്തതിന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

കര്‍ഷകരുടെ കാര്‍ഷിക- കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനിയും നീട്ടാന്‍ സാധ്യമല്ലെന്നുമുള്ള നിലപാടാണ് റിസര്‍വ്വ് ബാങ്കിന്റേത്.

ആര്‍ബിഐയെ വീണ്ടും സമീപിച്ച് മൊറോട്ടോറിയം തീരുമാനത്തില്‍ ഇളവ് നേടാനാണ് സര്‍ക്കാര്‍ നീക്കം. ഇളവ് കിട്ടുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെങ്കിലും റിസര്‍വ്വ് ബാങ്കിനെ വീണ്ടും സമീപിക്കാന്‍ തന്നെയാണ് തീരുമാനം. റിസര്‍വ്വ് ബാങ്ക് കടുംപിടുത്തം തുടരുകയാണെങ്കില്‍ ബാങ്കുകള്‍ ജപ്തി നടപടിയുമായി നീങ്ങാന്‍ നിര്‍ബന്ധിതരാകും.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT