Around us

ദിലീപ് കുറ്റാരോപിതന്‍ മാത്രം; കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ മനസില്‍ നിന്ന് ആ പേര് വെട്ടും; രഞ്ജിത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് സംവിധായകന്‍ രഞ്ജിത്ത്. നിലവില്‍ കോടതി ദിലീപിനെ കുറ്റവാളിയായി വിധിച്ചിട്ടില്ല. കുറ്റവാളിയാകുന്ന ദിവസം പ്രയാസത്തോടെ മനസില്‍ നിന്ന് ദിലീപിന്റെ പേര് വെട്ടിക്കളയുമെന്നും രജ്ഞിത്ത് പറഞ്ഞു.\

മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഫിയോക്ക് വേദിയില്‍ ദിലീപുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്ത് പറഞ്ഞത്.

ഒന്നാമത് ആ കേസ് കോടതി സമക്ഷം നില്‍ക്കുന്നു. ഇയാളെ കുറ്റവാളിയായിട്ട് കോടതി വിധിച്ചിട്ടില്ല. ഇയാള്‍ കുറ്റാരോപിതനാണ്. കുറ്റവാളിയാകുന്ന ദിവസം ഏറെ പ്രയാസത്തോടെ മനസില്‍ നിന്ന് ആ പേര് വെട്ടിക്കളയേണ്ടി വരും. കുറ്റാരോപിതനാണ് അയാള്‍.

ഫിയോക്ക് എന്ന് പറയുന്നത് ചലചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയുടെ പേരാണ്. അവിടെ ദിലീപിനെ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ദിലീപിനോട് ചോദിച്ചു,

'നീ എന്താ ഇവിടെ എന്ന'. അപ്പോള്‍ ദിലീപ് ചെയര്‍മാനാണെന്ന് പറഞ്ഞു. ക്ഷണിക്കുന്ന സമയത്ത് ചെയര്‍മാന്‍ ദിലീപ് ആണെന്ന് അറിയുമായിരുന്നില്ല. അറിഞ്ഞിരുന്നെങ്കിലും പോയേനെ. ഞാന്‍ ആ സംഘടനയെ ബഹുമാനിക്കുന്നു

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT